ഹോസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച എല്‍.ഇ.ഡി. ബള്‍ബുകള്‍  ഇനി മുതല്‍ വ്യദ്ധസദനത്തില്‍ പ്രകാശിക്കും. ജയില്‍ അന്തേവാസികളുടെ തൊഴില്‍ പരീശീലനത്തിന്റെ ഭാഗമായി മന്‍സൂര്‍ ആശുപത്രിയുമായി സഹകരിച്ചാണ്   ബള്‍ബുകളുടെ നിര്‍മ്മാണ പരിശീലനം ആരംഭിച്ചത്.
35 അന്തേവാസികള്‍ക്ക് പരിശീലനം നല്‍കി. അന്തേവാസികള്‍  നിര്‍മ്മിച്ച  ഒരു ഡസന്‍ ബര്‍ബുകള്‍  സ്‌നേഹ സമ്മാനമായി കാസര്‍കോട് വ്യദ്ധമന്ദിരത്തിന് നല്‍കി. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ ബള്‍ബുകള്‍   വൃദ്ധമന്ദിരം മേട്രണ്‍ ആസ്വയ്ക്ക് കൈമാറി. ജയില്‍ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു.
ഹരിത കേരള മിഷന്‍  ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍, മന്‍സൂര്‍ ആശുപത്രി ചെയര്‍മാന്‍ കുഞ്ഞഹമ്മദ് പാലക്കി, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി.ഗോപാലകൃഷ്ണന്‍,കെ.രാജീവന്‍,  ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍  കെ.വി .സന്തോഷ്,  വിനീത്.സി എന്നിവര്‍ സംസാരിച്ചു. ബള്‍ബുകള്‍ക്ക് പുറമെ വിവിധ തരത്തിലുള്ള കുടകളും പൊതുജനങ്ങള്‍ക്കായി വില്‍പനയ്ക്ക് തയ്യാറാക്കിട്ടുണ്ട്.