കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉത്പന്ന നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിൽപ്പെട്ടവർക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവൽക്കരണത്തിനും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും വായ്പ നൽകുന്നു.  വായ്പാ തുക പരമാവധി രണ്ടു ലക്ഷം രൂപയും പലിശനിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും.  ജാമ്യവ്യവസ്ഥകൾ ബാധകമാണ്.
അപേക്ഷകർ പരമ്പരാഗത കളിമൺ ഉത്പന്ന നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം.  അപേക്ഷകരുടെ പ്രായപരിധി 18നും 55നും മധ്യേ.  കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്.
പദ്ധതികളുടെ നിബന്ധനകൾ, അപേക്ഷാഫോം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്നിവ കോർപ്പറേഷന്റെ വെബ്‌സൈറ്റിലുണ്ട്.  (www.keralapottery.orgഅപേക്ഷ ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം ജൂലൈ 31ന് വൈകുന്നേരം അഞ്ച് മണിക്കകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാം നില, കനക നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം.