തൃശ്ശൂർ: മുല്ലശ്ശേരിയിൽ ഊരകം ആശ്രമം റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2019- 20 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്.

7.87 ലക്ഷം ചിലവഴിച്ചാണ് ടാറിങ്ങ് ഉൾപ്പെടെ പൂർത്തിയാക്കിയത്. 300 മീറ്ററാണ് നീളത്തിലും 3.5 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.
മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൻ ജെന്നി ജോസഫ് അധ്യക്ഷതവഹിച്ചു.

മുല്ലശ്ശരി പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി മുഖ്യാതിഥിയായി. സ്റ്റാന്റിങ്ങ് കമ്മിററി ചെയർപേഴ്‌സൻ മിനി മോഹൻദാസ്, വാർഡ് മെമ്പറും ചെയർപേഴ്‌സനുമായ സീമ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.