തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച  16 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. റിയാദിൽ നിന്ന് ജൂലൈ രണ്ടിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശി 32 കാരൻ. രോഗലക്ഷണമുണ്ടായിരുന്നതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. സൗദിയിൽ നിന്നും ജൂൺ29ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി, കുഴിവിള സ്വദേശി 51 കാരൻ. ഗോകുലം മെഡിക്കൽ കോളേജിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

3. തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി 31 കാരൻ. കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ജീവനക്കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂലൈ ഒന്നിന് ഫോർട്ട് താലൂക്ക് ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

4. ദുബായിൽ നിന്നും ജൂൺ 26ന് എത്തിയ തിരുവനന്തപുരത്തെത്തിയ അഞ്ചുതെങ്ങ് സ്വദേശി 26 കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

5. കുന്നത്തുകാൽ, എരവൂർ സ്വദേശി 37 കാരൻ. സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്നു. പാളയം പരിസരത്ത് ഭക്ഷണവിതരണം നടത്തി. പാളയം മത്സ്യമാർക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്വയം വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

6. പൂന്തുറ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 66 കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. സഹോദരനൊഴികെ ആരുമായും നേരിട്ടുബന്ധപ്പെട്ടിട്ടില്ല. ജൂലൈ രണ്ടിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

7. പൂന്തുറ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 27 കാരൻ. മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കുന്നു. കഴക്കൂട്ടം പരിസരത്തെ ആശുപത്രികളിലും നാലാഞ്ചിറ കെ.ജെ.കെ ആശുപത്രിയിലും സന്ദർശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

8. കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ തുമ്പ സ്വദേശി 45 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

9. കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ കന്യാകുമാരി, തഞ്ചാവൂർ സ്വദേശി 29 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

10. കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ കഠിനംകുളം സ്വദേശിനി 62 കാരി. ജൂൺ 26ന് തന്നെ കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

11. ഖത്തറിൽ നിന്നും ജൂൺ 29ന് നെടുമ്പാശ്ശേരിയിൽ എത്തിയ വെട്ടുതറ സ്വദേശി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

12. യു.എ.ഇയിൽ നിന്നും ജൂൺ 29ന് നെടുമ്പാശ്ശേരിയിലെത്തിയ ഇടവ സ്വദേശി 22 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

13. കുവൈറ്റിൽ നിന്നും ജൂൺ 29ന് എത്തിയ കഠിനംകുളം സ്വദേശി 39 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

14. ഖത്തറിൽ നിന്നും ജൂൺ 25ന് എത്തിയ ആലപ്പുഴ, മാവേലിക്കര സ്വദേശിനി 53 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

15. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 30 കാരൻ. ജൂൺ 27ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

16. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ ഉഴമലയ്ക്കൽ സ്വദേശി 36 കാരൻ. ജൂൺ 27ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

*കോവിഡ് 19 സ്ഥിതി വിവരം

ശനിയാഴ്ച ജില്ലയിൽ പുതുതായി  1,068 പേർ  രോഗനിരീക്ഷണത്തിലായി. 1,059 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

* ജില്ലയിൽ 18,047പേർ വീടുകളിലും 1,996 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 57 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാർജ് ചെയ്തു.

*ജില്ലയിൽ ആശുപത്രി കളിൽ  256 പേർ നിരീക്ഷണത്തിൽ ഉണ്ട്.

*ഇന്ന്  516 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 435 പരിശോധന ഫലങ്ങൾ ലഭിച്ചു.

ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,996 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 306 കാളുകളാണ് ശനിയാഴ്ച  എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 17 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,623 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -20,299
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -18,047
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -256
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,996
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,068