ശനിയാഴ്ച ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
 വിദേശത്ത് നിന്ന് വന്നവര്‍
  ജൂണ്‍ 16 ന് കുവൈത്തില്‍ നിന്നെത്തിയ 59 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 24 ന് സൗദിയില്‍ നിന്നെത്തിയ 27 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 15 ന് കുവൈത്തില്‍ നിന്നെത്തിയ 54 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് കുവൈത്തില്‍ നിന്നെത്തിയ  52 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 20 ന് ദുബായില്‍ നിന്നു വന്ന 31 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 16 ന് ദുബായില്‍ നിന്നെത്തിയ 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23 ന് ദുബായില്‍ നിന്നെത്തിയ 26 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ 34 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി
 ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 
   ജൂണ്‍ 29 ന് ബംഗളൂരുവില്‍ നിന്ന് കാറിന് വന്ന 29 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് മംഗളൂരുവില്‍ നിന്ന് ലോറിയില്‍ വന്ന 37 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 23 ന് മംഗളൂരുവില്‍ നിന്ന് കാറിന് വന്ന 34 വയസുള്ള വോര്‍ക്കാടി സ്വദേശിനി, ജൂണ്‍ 15 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 40 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 28 ന് മംഗളൂരുവില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ വന്ന 24 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് ഹൈദരാബാദില്‍ നിന്ന് വിമാനത്തില്‍ വന്ന 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
 ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവ് 
 കാസര്‍കോട് മെഡിക്കല്‍ കോളേജിലും പരിയാരം മെഡിക്കല്‍ കോളേജിലുമായി  കോവിഡ് ചികിത്സയിലുണ്ടായിരുന്ന ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
 കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍ 
മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 22 കോവിഡ് സ്ഥിരീകരിച്ച 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, കുവൈത്തില്‍ നിന്ന് വന്ന് ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ഷാര്‍ജയില്‍ നിന്ന് വന്ന ജൂണ്‍ 24 ന് കോവിഡ് സ്ഥിരീകരിച്ച 32 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ഷാര്‍ജയില്‍ നിന്ന് വന്ന് ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി എന്നിവര്‍ക്കും
  പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടി ആള്‍ 
ദുബായില്‍ നിന്നെത്തി ജൂണ്‍ 20 ന് കോവിഡ് സ്ഥിരീകരിച്ച 54 വയസുള്ള പള്ളിക്കര സ്വദേശിയ്ക്കുമാണ് കോവിഡ് നെഗറ്റീവായത്
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6820 പേര്‍
വീടുകളില്‍ 6484 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 336 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  6820 പേരാണ്. പുതിയതായി 489 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 312 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.  588 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 570 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.