ശനിയാഴ്ച 20 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 14പേർ വിദേശത്തു നിന്നും  4 പേർ  ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടുപേർക്ക്  സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
1.കുവൈറ്റിൽ നിന്നും 26/6 ന് തിരുവനന്തപുരത്തെത്തി തിരുവനന്തപുരത്തെ കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന  കൃഷ്ണപുരം സ്വദേശിയായ യുവാവ്
2.& 3.കുവൈറ്റിൽ നിന്നും 18/6 ന് കൊച്ചിയിലെത്തി എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ചെറിയനാട് സ്വദേശികളായ 59, 27,വയസുള്ള  ബന്ധുക്കൾ
4. ദമ്മാമിൽ നിന്ന് 30/6 ന് കൊച്ചിയിലെത്തി എത്തി അവിടെ കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന മുളക്കുഴ സ്വദേശിയായ യുവാവ്
5 & 6. ബാംഗ്ലൂരിൽ നിന്നും 30/6 ന് സ്വകാര്യ വാഹനത്തിൽ എത്തിവീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അമ്പലപ്പുഴ സ്വദേശികളായ ദമ്പതികൾ
7. 13/6 ന് കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തി എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 52 വയസ്സുള്ള നീലംപേരൂർ സ്വദേശി
8. 19/6 ന് മസ്കറ്റിൽ നിന്നും കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന ദേവികുളങ്ങര സ്വദേശി
9. 22/6 ന് ഷാർജയിൽ ഒന്നും തിരുവനന്തപുരത്തെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന പാലമേൽ സ്വദേശിയായ യുവാവ്
10. 22/6 ന് ഷാർജയിൽ നിന്ന് എത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശിയായ യുവാവ്
11. 23/6 ന് ഷാർജയിൽ നിന്ന് കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന 52 വയസ്സുള്ള തോട്ടപ്പള്ളി സ്വദേശി
12. 16/6 ന് കോയമ്പത്തൂരിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന കുത്തിയതോട് സ്വദേശിയായ ആൺകുട്ടി
13. 13/6 ന് കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന മുളക്കുഴ സ്വദേശിയായ യുവാവ്
14. 19/6 ന് ഷാർജയിൽ നിന്ന് കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന 48വയസുള്ള ആലപ്പുഴ സ്വദേശി
15. 18/6 ന് ദുബായിൽ നിന്ന് കൊച്ചിയിലെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്
16. 19/6 ന് വെസ്റ്റ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗം ആലപ്പുഴയിലെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ്
17. 18/6 ന് ദുബായിൽ നിന്ന് കൊച്ചിയിലെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന ചിങ്ങോലി സ്വദേശിയായ യുവാവ്
18. 18/6 ന് കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്
19&20 . 29 വയസുള്ള തുറവൂർ  സ്വദേശിനിയായ ഗർഭിണി,  23വയസുള്ള എഴുപുന്ന സ്വദേശിനിയായ ഗർഭിണി എന്നിവർക്കാണ് സമ്പർക്കം മൂലം രോഗം ബാധിച്ചത്. ഇവരുടെ രോഗ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തിരുവനന്തപുരത്തും  ഒരാൾ എറണാകുളത്തും മൂന്നുപേർ ഹരിപ്പാടും 15 പേർ ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ആകെ 186പേർ ചികിത്സയിലുണ്ട്.
ജില്ലയിലെ 36 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
രാജസ്ഥാനിൽ നിന്നെത്തിയ തണ്ണീർമുക്കം സ്വദേശി,
അബുദാബിയിൽ നിന്ന് എത്തിയ തഴക്കര സ്വദേശിനി,
കുവൈറ്റിൽ നിന്ന് വന്ന തഴക്കര സ്വദേശി,
സൗദിയിൽ നിന്നെത്തിയ ഭരണിക്കാവ് സ്വദേശി, മഹാരാഷ്ട്രയിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശിയായ യുവാവും യുവതിയും,
ഖത്തറിൽ നിന്ന് വന്ന പുന്നപ്ര സ്വദേശിനി,
സൗദിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ,
റഷ്യയിൽ നിന്ന് വന്ന കായംകുളം സ്വദേശിനി,
കുവൈത്തിൽനിന്ന് എത്തിയ മാരാരിക്കുളം സ്വദേശിനി,
അബുദാബിയിൽ നിന്ന് വന്ന മുളക്കുഴ സ്വദേശിയായ യുവാവ്,
സൗദിയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി,
കുവൈറ്റിൽ നിന്നെത്തിയ കലവൂർ സ്വദേശി,
കുവൈറ്റിൽ നിന്നെത്തിയ പുന്നപ്ര സ്വദേശി ,
ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി,
കുവൈറ്റിൽ നിന്നെത്തിയ ചെറിയനാട് സ്വദേശി,
കുവൈത്തിൽ നടത്തിയ കണ്ടല്ലൂർ, മാരാരിക്കുളം സ്വദേശികൾ,
ദുബായിൽ നിന്നെത്തിയ നൂറനാട് സ്വദേശി,
കുവൈറ്റിൽ നിന്നെത്തിയ കരുവാറ്റ സ്വദേശി,
ഷാർജയിൽ നിന്ന് വന്ന കോടംതുരുത്ത് സ്വദേശി,
കുവൈറ്റിൽ നിന്ന് എത്തിയ കൃഷ്ണപുരം സ്വദേശി,
ചെന്നൈയിൽ നിന്ന് എത്തിയ പട്ടണക്കാട് സ്വദേശികളായ യുവാവും യുവതിയും പെൺകുട്ടിയും,
കുവൈത്തിൽനിന്ന് വന്ന പുലിയൂർ, കുറത്തികാട് സ്വദേശികൾ,
ഡൽഹിയിൽ നിന്ന് വന്ന തുറവൂർ സ്വദേശി,
മഹാരാഷ്ട്രയിൽ നിന്നെത്തിയ തൈക്കാട്ടുശ്ശേരി സ്വദേശിനി,
ഡൽഹിയിൽ നിന്നെത്തിയ തലവടി,  ചെങ്ങന്നൂർ സ്വദേശിനികൾ,
മുംബൈയിൽ നിന്ന് വന്ന പാണ്ടനാട് സ്വദേശിനി,
ബാംഗ്ലൂരിൽ നിന്നെത്തിയ തൈക്കാട്ടുശ്ശേരി സ്വദേശിനി,
ഡൽഹിയിൽ നിന്നെത്തിയ വെൺമണി സ്വദേശിനി, മസ്കറ്റിൽ നിന്നും എത്തിയ  തലവടി സ്വദേശി എന്നിവരാണ് രോഗ വിമുക്തരായത്. ആകെ 179പേർ രോഗ വിമുക്തരായി.