വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വനസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും പ്രകൃതിക്ക് അനുയോജ്യമായ രീയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു.

താമരശ്ശേരി, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിൻ്റെ പുതിയ കെട്ടിടം വീഡിയോ കോണ്ഫറൻസിംഗ് മുഖേന ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

വനമഹോത്സവത്തിൻ്റെ ഭാഗമായി വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.
വിദേശ മരങ്ങൾ വെട്ടി മാറ്റി പകരം സ്വാഭാവിക മരങ്ങൾ വെച്ചു പിടിപ്പിക്കും. ആദിവാസികളുടെ ആവാസ മേഖലകളിൽ വനവല്കരണം നടതാനുള്ള പദ്ധതിയും ഇതിനൊപ്പം. ആവിഷ്കരിച്ചിട്ടുണ്ട്. തരിശു ഭൂമികൾ ഇതിനായി ഉപയോഗിക്കും. പ്ലാസ്റ്റിക് കൂടിന് പകരം ചകിരി കൂടിൽ വൃക്ഷത്തൈ വിതരണം ചെയ്യുകയാണ്.
വനമഹോത്സവത്തിന്റെ ഭാഗമായി തൃശ്ശൂർ സൂവോളജിക്കൽ പാർക്കിൽ സ്വാഭാവിക വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പരിപാടി അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ അങ്ങോട്ട് മാറ്റുകയാണ് ലക്ഷ്യം.വന്യജീവികൾക്കുള്ള ആവാസ വ്യവസ്ഥയിൽ തന്നെ അവക്കുള്ള താമസസൗകര്യം ഒരുക്കികൊടുക്കുന്ന  ശ്രദ്ധേയ പദ്ധതിയാണിത്. നീലക്കുറിഞ്ഞി പുനഃസ്ഥാപനം, ആനമുടി,ഷോല ദേശീയോദ്യാനതിലെ പുൽമേടു പുനഃസ്ഥാപനം, മൂന്നാർ വനം ഡിവിഷനിൽ ചോല പുനഃസ്ഥാപനം എന്നിവയും വനമഹോത്സവത്തിന്റെ ഭാഗമായി നടത്തും.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും വനമഹോത്സവ പരിപാടികൾ സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ പ്രതിനിധാനം ചെയ്ത് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌ ദേവേന്ദ്ര കുമാർ വർമ വിളക്കുകൊളുത്തി ഫലകം അനാച്ഛാദനം ചെയ്യു. പരിപാടിയോടനുബന്ധിച്ചുള്ള വൃക്ഷത്തെ നടീലും അദ്ദേഹം നിർവ്വഹിച്ചു.

എപിസിസിഎഫ് അഡ്മിനിസ്ട്രേഷൻ രാജേഷ് രവീന്ദ്രൻ,,ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌ കെ കാർത്തികേയൻ,
കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌ ആടൽ അരശൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവൻ, റേഞ്ച് ഓഫീസർ അഖിൽ നാരായൺ, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനിൽ, ദേവി വാഴയിൽ എന്നിവർ പങ്കെടുത്തു.