ജില്ലയിൽ ഞായറഴ്ച 12  പേർക്ക്  രോഗം സ്ഥിരീകരിച്ചു.

•       ജൂലൈ 3 ചെന്നൈ – കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തമിഴ്നാട് സ്വദേശി

•       ജൂൺ 27 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള എടക്കാട്ടുവയൽ സ്വദേശി

•       ജൂലൈ 1 ന് ദമാം – കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള അയ്യമ്പുഴ  സ്വദേശി

•        ജൂൺ  17  ന് ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തൃപ്പുണിത്തുറ സ്വദേശി

•       നെടുമ്പശ്ശേരി വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി കൗണ്ടറിൽ  ജോലി നോക്കുന്ന 40 വയസുള്ള നെടുമ്പശ്ശേരി സ്വദേശിനി

•       ജൂലൈ 1 ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള തമിഴ്നാട് സ്വദേശി

•       ജൂലൈ 3 ന് റോഡ് മാർഗം ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയ 25 വയസുള്ള ഷിപ്പിങ് കമ്പനി   ജീവനക്കാരനായ തമിഴ്നാട് സ്വദേശി

•       ജൂലൈ 1 ന് ഹൈദരാബാദ് കൊച്ചി വിമാനത്തിനെത്തിയ 33 വയസുള്ള നോർത്ത് പറവൂർ സ്വദേശി

•       ജൂൺ 19 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള എളംകുന്നപ്പുഴ  സ്വദേശി

•       ജൂൺ 19 മസ്കറ്റ് – കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള നെട്ടൂർ സ്വദേശി

•       കൂടാതെ 59 വയസുള്ള എടത്തല സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു . ഇന്നലെ രോഗം സ്ഥിരീകരിച്ച 51 വയസ്സുള്ള തൃക്കാക്കര സ്വദേശിയുടെ ഉറവിടം കണ്ടെത്താൻ നടത്തിയ പരിശോധനയുടെ ഭാഗമായാണ്  ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. രോഗവിവരങ്ങൾ ശേഖരിച്ചതിൽ നിന്നും ഇദേഹത്തിന് നേരത്തെ തന്നെ  രോഗലണക്ഷങ്ങൾ ഉണ്ടായിരുന്നു എന്നും ഇന്നലെ രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുമായി ജൂൺ 24 ന് ഇദ്ദേഹം സമ്പർക്കത്തിൽ വന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

•       കൂടാതെ 30 വയസുള്ള പള്ളിപ്പുറം സ്വദേശിനിക്കും, ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു

•       (04.07.20) രോഗം സ്ഥിരീകരിച്ച 51 വയസുള്ള കടുങ്ങലൂർ സ്വദേശിയുടെ സമ്പർക്ക പട്ടിക തയാറാക്കി വരുന്നു. നിലവിൽ 57 പേരെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ അടുത്ത സമ്പർക്കം പുലർത്തിയ 5 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

•      (4.7.20) രോഗം സ്ഥിരീകരിച്ച 29 വയസുള്ള പറവൂർ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 14 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കുകയും സ്രവം പരിശോധനക്കായി അയച്ചിട്ടുമുണ്ട്.

•       (4.7.20) രോഗം സ്ഥിരീകരിച്ച 52 വയസുള്ള കടവന്ത്ര സ്വദേശിനിയുടെ  പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 13 പേരെയാണ്  ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 8 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

•   (4.7.20) രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ   പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 17 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 2 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

•        രോഗം സ്ഥിരീകരിച്ച 54 വയസുള്ള വെണ്ണല സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 14 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കിയുണ്ട്. ഇതിൽ 6 പേരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.

•       ഇന്നലെ രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള പാലാരിവട്ടം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 13 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കിയുണ്ട്.

•       കൂടാതെ ജൂൺ 30 ന് മസ്കറ്റ് – കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള മലപ്പുറം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്

•       ജൂൺ 3 ന് രോഗം ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

•       എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഇതേവരെ  ഫലം ലഭിച്ച 127 എണ്ണവും നെഗറ്റീവ് ആണ്

•  ഞായറാഴ്ച 10 പേർ രോഗമുക്തി നേടി. ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച 49 വയസുള്ള തമ്മനം  സ്വദേശി, ജൂൺ  19  ന് രോഗം സ്ഥിരീകരിച്ച 27  വയസുള്ള മഞ്ഞപ്ര  സ്വദേശ, ജൂൺ 6  ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള കോട്ടയം  സ്വദേശി, ജൂൺ 18  ന് രോഗം സ്ഥിരീകരിച്ച 37  വയസുള്ള തമിഴ്നാട്  സ്വദേശിനി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 46  വയസുള്ള മലയിടംതുരുത്ത് സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള പാലക്കാട് സ്വദേശി, ജൂൺ 19  ന് രോഗം സ്ഥിരീകരിച്ച 49 വയസുള്ള മരട് സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശി, ജൂൺ 11 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും ഇന്ന് രോഗമുക്തി നേടി

•   ഞായറാഴ്ച  897 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1063 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  12889 ആണ്. ഇതിൽ 10960 പേർ വീടുകളിലും, 765 പേർ കോവിഡ് കെയർ സെന്ററുകളിലും 1164 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•  ഞായറാഴ്ച 31 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 21
       സ്വകാര്യ ആശുപത്രികൾ – 10

•       വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന  22  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 7
       അങ്കമാലി അഡ്ലക്സ്- 10
       സ്വകാര്യ ആശുപത്രികൾ-5

•       ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  268  ആണ്.
       കളമശ്ശേരി മെഡിക്കൽ കോളേജ് –  81
       കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
       ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5
       അങ്കമാലി അഡ്ലക്സ്- 115
       ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
       സ്വകാര്യ ആശുപത്രികൾ – 62

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 195 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 76 പേരും അങ്കമാലി അഡല്ക്സിൽ 115 പേരും  ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.

•      ഞായറാഴ്ച ജില്ലയിൽ നിന്നും 215 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 262 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതിൽ 12        എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 360 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•      ഞായറാഴ്ച 529 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 154 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       വാർഡ് തലങ്ങളിൽ 4297 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 486 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 66 ചരക്കു ലോറികളിലെ 81 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 37 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

DATA ABSTRACT

Home quarantine new –   897
No. of persons released from quarantine-                1063
No. of persons under quarantine total( HQ+IQ)-          12889

Hospital isolation new –        31
Discharge from Isolation –      22
Hospital isolation total –              268
Positive case today –   12
Total positive cases under treatment in the district    195