തലസ്ഥാന നഗരം ട്രിപ്പിൾ ലോക് ഡൗണിലായ സാഹചര്യത്തിൽ വിവിധ പരീക്ഷാ കേന്ദ്രങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കാതിരിക്കുന്നതിനാൽ ജൂലൈ 6, 7, 8 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി.എഡ് / ഡി.എൽ.എഡ് പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.