കോവിഡ് – 19 പ്രതിരോധവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നോട്ടറി നിയമനവുമായി ബന്ധപ്പെട്ട് ജൂലൈ 7, 9 തീയതികളിൽ ഗവ: സെക്രട്ടേറിയറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിഭാഷകരുടെ ഇൻറർവ്യൂ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നിയമ സെകട്ടറി അറിയിച്ചു.