തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.

1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

2. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരൻ. ഹോട്ടൽ ജീവനക്കാരനാണ്. കുമരിച്ചന്തയ്ക്ക് സമീപം രണ്ടാഴ്ച മുൻപ് സന്ദർശിച്ചിരുന്നു. സമ്പർക്കം വഴി രോഗം ബാധിച്ചു.

3. ഖത്തറിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ വക്കം സ്വദേശി 49 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

4. പാറശ്ശാല സ്വദേശി 55 കാരൻ. യാത്രാ പശ്ചാത്തലമില്ല.

5. യു.എ.ഇയിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ പുതുക്കുറിശ്ശി, മരിയനാട് സ്വദേശി 33 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

6. പാറശ്ശാല സ്വദേശി രണ്ടുവയസുകാരൻ. ജൂലൈ മൂന്നിന് പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ച 25 വയസുകാരിയുടെ മകൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

7. സൗദിയിൽ നിന്നും നിന്നും ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെത്തിയ കരമന സ്വദേശി 29 കാരൻ. ജൂലൈ അഞ്ചിനുതന്നെ കോവിഡ് പരിശോധന നടത്തി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച ജില്ലയിൽ പുതുതായി 1,364 പേർ രോഗനിരീക്ഷണത്തിലായി. 551 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

*ജില്ലയിൽ 18,811 പേർ വീടുകളിലും 2,050 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

*ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 64 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാർജ് ചെയ്തു.

*ജില്ലയിൽ ആശുപത്രികളിൽ 267 പേർ നിരീക്ഷണത്തിലുണ്ട്.

*തിങ്കളാഴ്ച  294 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 367 പരിശോധന ഫലങ്ങൾ ലഭിച്ചു.

*ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 2,050 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 243 കേളുകളാണ് ഇന്നെത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 17 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 852 പേരെ ഇന്ന് അങ്ങോട്ട് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -21,128
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,811
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -267
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,050
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,364

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -869
പരിശോധനയ്ക്കു വിധേയമായവർ -1,870