വന മഹോത്സവത്തിനൊപ്പം മൂന്നാർ കുറിഞ്ഞി ദേശീയോധ്യനത്തിൽ കുറിഞ്ഞി തൈ നടീൽ സംഘടിപ്പിച്ചു.വനം വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടീൽ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ മന്ത്രി കെ.രാജു നിർവ്വഹിച്ചു.
വന സംരക്ഷണത്തിനൊപ്പം
കുറിഞ്ഞി ഉദ്യാനം, ഷോലവനങ്ങൾ, പുൽമേടുകൾ എന്നിവയുടെ പുനരുദ്ധാരണം കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിക്കാണ് തുടക്കമായത്. വന മഹോത്സവത്തിൻ്റെ ഭാഗമായി ഉദ്യാനങ്ങളുടെ നവീകരണവും വനവത്ക്കരണത്തിനും പരിസ്ഥിതിക്കും  പ്രാധാന്യം നൽകുന്ന  വിവിധ പദ്ധതികൾക്കും   സംസ്ഥാനത്ത് തുടക്കം കുറിച്ചതായി മന്ത്രി പറഞ്ഞു. വട്ടവടയിൽ നടന്ന പരിപാടിയിൽ
മന്ത്രിയുടെ നേരിട്ടുള്ള പങ്കാളിത്വത്തിൻ്റെ അഭാവത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടീൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുറിഞ്ഞി ഉദ്യാനത്തിൻ്റെ ഭാഗമായുള്ള കുറിഞ്ഞി ഘട്ടിൻ്റെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വന മഹോത്സവ പരിപാടികൾ സംഘടിപ്പിച്ചത്.
ചടങ്ങിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാധകൃഷ്ണൻ, വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. രാമരാജ്, പി.റ്റി ആർ ഫീൽഡ് ഡയറക്ടർ  അനൂപ് കെ.ആർ ,
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജ്ജി  പി.മാത്തച്ചൻ, ഡി.എഫ്. ഒ മാരായ സുരേഷ് കുമാർ, സാജു വർഗ്ഗീസ്സ്, എം .വി.ജി കണ്ണൻ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷമി, അസി. വൈൽഡ് ലൈഫ് വാർഡൻ സെമീർ തുടങ്ങിയവർ പങ്കെടുത്തു.