കൊല്ലം:  മൃഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാനതലത്തില്‍ ക്ഷീരകര്‍ഷകന്‍, വാണിജ്യാടിസ്ഥാനത്തില്‍ ഡയറി ഫാം നടത്തുന്ന കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, യുവ കര്‍ഷകന്‍, വനിതാ സംരംഭക എന്നീ വിഭാഗങ്ങളിലും ജില്ലാതലത്തില്‍ മികച്ച ക്ഷീരകര്‍ഷനും സമ്മിശ്ര കര്‍ഷകനുമാണ് അവാര്‍ഡ് നല്‍കുക.
അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം. അപേക്ഷ അതത് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ മുഖേന മാര്‍ച്ച് 15 നകം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നല്‍കണം.