ഞായറാഴ്ച ജില്ലയില്‍ 107 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കും  സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം ലഭ്യമല്ല. നിലവില്‍ 680 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.ചികിത്സയിലുള്ള 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. സ്ഥാനങ്ങളിലും വീടുകളിലുമായി 3836 പേരും ആശുപത്രികളില്‍ 550 പേരുമുള്‍പ്പെടെ 4386 പേരാണ് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 371 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 465 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി.
 ഉദുമ പഞ്ചായത്തിലെ രണ്ട് പേര്‍ക്കും ചെമ്മനാട് പഞ്ചായത്തിലെ നാല് പേര്‍ക്കും മഞ്ചേശ്വരം പഞ്ചായത്തിലെ 15 പേര്‍ക്കും വോര്‍ക്കാടി പഞ്ചായത്തിലെ ഒരാള്‍ക്കും കുമ്പള പഞ്ചായത്തിലെ എട്ട് പേര്‍ക്കും വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒരാള്‍ക്കും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മൂന്ന് പേര്‍ക്കും (2 പേര്‍ സമ്പര്‍ക്കം, ഒരാള്‍ വിദേശം), മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും മംഗല്‍പാടി പഞ്ചായത്തിലെ ഒരാള്‍ക്കും വലിയ പറമ്പ പഞ്ചായത്തിലെ ഒരാള്‍ക്കും, ബദിയഡുക്ക പഞ്ചായത്തിലെ ആറ് പേര്‍ക്കും ( 5 സമ്പര്‍ക്കം, ഒരു വിദേശം), ബെള്ളൂര്‍ പഞ്ചായത്തിലെ രണ്ട് പേര്‍ക്കും കാസര്‍കോട് നഗരസഭയിലെ ഏഴ് പേര്‍ക്കും പള്ളഌക്കര പഞ്ചായത്തിലെ എട്ട് പേര്‍ക്കും പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഒരാള്‍ക്കും ചെങ്കള പഞ്ചായത്തിലെ 43 പേര്‍ക്കും നീലേശ്വരം നഗരസഭയിലെ ഒരാള്‍ക്കും കാറഡുക്ക പഞ്ചായത്തിലെ രണ്ടാള്‍ക്കും (ഒരാള്‍ ഇതരസംസ്ഥാനം) ആണ് ഇന്ന് പോസിറ്റീവായത്.
ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ് നെഗറ്റീവ്
ഞായറാഴ്ച ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന 21 പേരും ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന ഏഴു പേരും സര്‍ജികെയര്‍ സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന നാല് പേരും പരിയാരം സി എഫ് എല്‍ ടി സി, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് രോഗമുക്തി നേടിയത്.