തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസുമായി സഹകരിച്ച് ജില്ലയിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കായി മാർച്ച് 4ന് വളപട്ടണം ടൗൺ സ്‌പോർട്‌സ് ക്ലബ്ബ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിർവഹിക്കും. കുടിയേറ്റ തൊഴിലാളികൾക്കായി ആവിഷ്‌ക്കരിച്ച വിവിധ ക്ഷേമപദ്ധതികൾ, ആരോഗ്യ ശുചിത്വസംബന്ധമായ കാര്യങ്ങൾ എന്നിവയെപ്പറ്റി അവരുടെ മാതൃഭാഷയിൽ ബോധവത്കരണ ക്ലാസും തുടർന്ന് സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും നടക്കും. ഇതിനോടനുബന്ധിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കുളള സൗജന്യ ഇൻഷുറസ് പദ്ധതി പ്രകാരമുളള ആവാസ് ഇൻഷുറൻസ് കാർഡ് വിതരണവും നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.