മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ 18 നും 70 നും ഇടയിൽ പ്രായമുളള മത്സ്യത്തൊഴിലാളികൾക്ക് അംഗങ്ങളാകാം. അപകട മരണമോ അപകടം മൂലം പൂർണ്ണമായ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് അഞ്ച് ലക്ഷം രൂപ വരെയും അപകടം ഭാഗികമായ അംഗവൈകല്യത്തിലേയ്ക്ക് നയിക്കുന്ന കേസ്സുകളിൽ യഥാർത്ഥ ആശുപത്രി ചെലവായി പരമാവധി 1,00,000 രൂപ വരെ ചികിൽസാ ചെലവിനത്തിലും നൽകും.
മരണാനന്തര ചെലവിലേ യ്ക്കായി 2500 രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് 10000 രൂപ വരെയും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. 2018 മാർച്ച് മാസം 31ാം തിയ്യതിവരെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ 376 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗങ്ങളാകാം. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസുമായോ, പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ 0494 2423503.