പരമ്പരാഗത മേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായ പദ്ധതി (ഇന്‍കം സപ്പോര്‍ട്ട് സ്‌കീം) പ്രകാരം 56,97,97,500 രൂപയുടെ ആനുകൂല്യം അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. (സ.ഉ.(സാധാ)നം.881/2020/തൊഴില്‍, തീയതി 27.08.2020)
കയര്‍ തൊഴിലാളികള്‍ക്കായി 25 കോടി രൂപയാണ് അനുവദിച്ചത്. ഖാദി തൊഴിലാളികള്‍ക്ക് 16 കോടി രൂപയും കൈത്തറിതൊഴിലാളികള്‍ക്ക് രണ്ടു കോടി രൂപയും അനുവദിച്ചു. ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളികള്‍ക്ക് 8,97,97,500 രൂപ വിതരണം ചെയ്യും. ബീഡി, സിഗാര്‍ തൊഴിലാളികള്‍ക്ക് മൂന്ന് കോടി രൂപയും മത്സ്യതൊഴിലാളികള്‍ക്കായി രണ്ടു കോടി രൂപയും അനുവദിച്ചു.
ഓണത്തോടനുബന്ധിച്ചാണ് കടുത്ത പ്രതിസന്ധികള്‍ക്കിടയിലും പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഈ ആനുകൂല്യം അനുവദിച്ചത്.