സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലൈസണ്‍ വര്‍ക്ക് ചെയ്യുന്നതിനുമായി ആര്‍.ഡി.ഒയുടെ കാര്യാലയത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. രണ്ട് ഒഴിവുകളാണുളളത്. പ്രായം 18-35. യോഗ്യത- അംഗീകൃത സര്‍വ്വകലാശാല ബിരുദം, വേഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്സായിരിക്കണം. മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് അറിഞ്ഞിരിക്കണം. എംഎസ്ഡബ്ല്യു ഉളളവര്‍ക്ക് മുന്‍ഗണന. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും പകര്‍പ്പുകളുമായി നേരിട്ട് മാര്‍ച്ച് 12നു ഉച്ചക്ക് 12ന് കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.