വനിത ശിശുവികസന വകുപ്പ്, കാസര്‍കോട് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ് എന്നിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. കാസര്‍കോട് ഗവ. കോളജ് സെമിനാര്‍ ഹാളില്‍ ലിംഗസമത്വം-യുവജന കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ നടത്തിയ സംവാദം ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പള്‍ ഡോ.കെ.അരവിന്ദ് കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.സുലജ, ഡോ.ടി.വിനയന്‍, കെ.സുജാത,രമ്യ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.