ഉത്തരമലബാറിലെ ആചാര്യസ്ഥാനീയരുടേയും കോലാധാരികളുടേയും പ്രതിമാസ ധനസഹായം 1400 രൂപയായി ഉയർത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

01-09-2020 മുതൽ വർദ്ധനവിന് പ്രാബല്യം ഉണ്ടായിരിക്കും. ഈ ധന സഹായ വിതരണതിനായി ബജറ്റിൽ വകയിരുത്തിയ 1.25 കോടി രൂപക്ക് പുറമെ 2.39 കോടി രൂപ കൂടി അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആചാര്യസ്ഥാനീയരുടേയും കോലധികാരികളുടേയും പ്രതിമാസ ധനസഹായപദ്ധതി പുന:സംഘടിപ്പിച്ച് അവര്‍ക്കുള്ള പ്രതിമാസ ധനസഹായം 700-800 രൂപയില്‍ നിന്നും 1100 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു.