· 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
· 31 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ശനിയാഴ്ച 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 31 പേര്‍ രോഗമുക്തി  നേടി. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
6 പേര്‍  ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2010 ആയി. ഇതില്‍ 1558 പേര്‍ രോഗമുക്തരായി. നിലവില്‍ 442 പേരാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍:
മേപ്പാടി സ്വദേശികളായ ഒമ്പത് പേർ (3 പുരുഷന്മാർ, 4 സ്ത്രീകൾ, 2 കുട്ടികൾ),  മൂന്ന് പനമരം സ്വദേശികൾ (20, 26, 34),  മൂന്ന് വാഴവറ്റ സ്വദേശികൾ (63, 43, 20), രണ്ട് മൂപ്പൈനാട് സ്വദേശികൾ( 37 26), പുത്തൂർവയൽ AR ക്യാമ്പിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം  സ്വദേശി (31), പാക്കം സ്വദേശി (21), മൂന്ന്  കാട്ടിക്കുളം സ്വദേശികൾ (51, 46, 45),  പേരിയ സ്വദേശി  (ഒരു വയസ്സുള്ള കുട്ടി), എടവക സ്വദേശികൾ (42, 45), അഞ്ചു തരുവണ സ്വദേശികൾ (40,22, 75, 1,7  വയസ്സുള്ള രണ്ട് കുട്ടികൾ), നല്ലൂർനാട് സ്വദേശി (41), വെള്ളമുണ്ട സ്വദേശിനികൾ (9, 54), കുണ്ടാല സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി, ചീരാൽ സ്വദേശിനി (27), അപ്പപ്പാറ സ്വദേശികൾ (55, 51), ചുള്ളിയോട് സ്വദേശികൾ (27, 64), മീനങ്ങാടി സ്വദേശി (41), ബത്തേരി സ്വദേശികൾ (24 47), പടിഞ്ഞാറത്തറ സ്വദേശിനി (24), അമ്പലവയൽ സ്വദേശികൾ (18, 17),  തൊണ്ടർനാട് സ്വദേശികൾ (62, 64) ഉറവിടം വ്യക്തമല്ലാത്ത എടവക സ്വദേശി (28) യുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ: – 
സെപ്റ്റംബർ 11ന് ബാംഗ്ലൂരിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി (38), വാഴവറ്റ സ്വദേശി (24), കർണാടകയിൽ നിന്ന് വന്ന ലോറി ഡ്രൈവർ നൂൽപ്പുഴ സ്വദേശി (46), സപ്തംബർ 11 ന് കർണാടകയിൽ നിന്ന് വന്ന വരദൂർ സ്വദേശി (22), അമ്പലവയൽ സ്വദേശി (21), അന്നുതന്നെ മൈസൂരിൽ നിന്ന് വന്ന മേപ്പാടി സ്വദേശി (20).
രോഗമുക്തി നേടിയവര്‍:
6 മീനങ്ങാടി സ്വദേശികൾ,
ചീരാൽ, മുണ്ടക്കുറ്റി സ്വദേശികളായ നാലു പേർ വീതം, ചുള്ളിയോട് സ്വദേശികളായ മൂന്നു പേർ, ചെതലയം, നെന്മേനി, പുതുശ്ശേരി കടവ് സ്വദേശികളായ രണ്ടുപേർ വീതം, ബത്തേരി, ചുണ്ടേൽ, വൈത്തിരി, കൽപ്പറ്റ, വാഴവറ്റ, ചെന്നലോട്, പൂതാടി സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിയായ ഒരാളുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
247 പേര്‍ പുതുതായി നിരീക്ഷണത്തില്‍:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ശനിയാഴ്ച പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 119 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2896 പേര്‍. ശനിയാഴ്ച വന്ന 59 പേര്‍ ഉള്‍പ്പെടെ 490 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 63423  സാമ്പിളുകളില്‍ 60552 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 58542 നെഗറ്റീവും 2010 പോസിറ്റീവുമാണ്.