കാസർകോട് : കുടുംബശ്രീ ജില്ലമിഷന്‍ കൊറഗ സ്പെഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായി പൈവളികെ ലാല്‍ബാഗില്‍ മീന്‍ വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. പരമ്പരാഗത തൊഴിലില്‍ നിന്നും മത്സ്യ സംരംഭകത്വ മേഖലകളിലേക്ക് കൊറഗ വിഭാഗക്കാരെ കൊണ്ടുവരുക, ഊരുകളില്‍ മത്സ്യ ലഭ്യതയും ഉപജീവന മാര്‍ഗ്ഗവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യല്‍ പ്രോജക്ടിന് കീഴില്‍ മീന്‍ വളര്‍ത്തല്‍ പരിശീലനപരിപാടി സംഘടിപ്പിച്ചത്. നിലവില്‍ കൊറഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി കുടുംബശ്രീ ജില്ലാമിഷന്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട്.
പരിശീലന പരിപാടി പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ മുഖ്യാഥിതി ആയി. പരിപാടിയില്‍ പഞ്ചായത്ത് മെമ്പര്‍ സുജാത ബി റൈ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഡെവലപ്മെന്റ് ആന്റ് ജെന്റര്‍ എ.ഡി.എം.സി പ്രകാശന്‍ പാലായി ആശംസകള്‍ അറിയിച്ചു. ഫിഷറീസ് പ്രമോട്ടര്‍ രമേശന്‍, മത്സ്യ സംരംഭകന്‍ അബ്ദുല്‍ റസാഖ് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. പൈവളികെ സിഡിഎസ് ചെയര്‍പേഴ്സണ്‍ രേഖ സ്വാഗതവും കൊറഗ സ്പെഷ്യല്‍ പ്രോജക്ട് കോഡിനേറ്റര്‍ ബി.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.