*62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

*79 പേര്‍ക്ക് രോഗമുക്തി*

വയനാട് ജില്ലയില്‍ വെള്ളിയാഴ്ച 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 62  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2424 ആയി. 1869  പേര്‍ രോഗമുക്തരായി. നിലവില്‍ 542  പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:

സുല്‍ത്താന്‍ ബത്തേരി  നഗരസഭ – 11 പേര്‍, പൊഴുതന, പടിഞ്ഞാറ
ത്തറ സ്വദേശികളായ 7 പേര്‍ വീതം, തരിയോട്, വെള്ളമുണ്ട പഞ്ചായത്ത് –  6 പേര്‍ വീതം, എടവക സ്വദേശികളായ നാല് പേര്‍ , മീനങ്ങാടി,മേപ്പാടി സ്വദേശികളായ മൂന്ന് പേര്‍ .വീതം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, അമ്പലവയല്‍, നെന്‍മേനി സ്വദേശികളായ 2 പേര്‍ വീതം, നൂല്‍പ്പുഴ, തിരുനെല്ലി,  പനമരം, മാനന്തവാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും രണ്ട് കോഴിക്കോട് സ്വദേശികളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

വിദേശം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍:

സപ്തംബര്‍ രണ്ടിന് കര്‍ണാടക
യില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (55), സെപ്റ്റംബര്‍ 12 ന് ആസാമില്‍ നിന്ന് വന്ന സുഗന്ധഗിരി സ്വദേശി (30), ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി (38), സപ്തംബര്‍ 17ന് കര്‍ണാടകയില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി (23), സപ്തംബര്‍ ഏഴിന് ദുബായില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (45), സപ്തംബര്‍ നാലിന് സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (29), എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തി രോഗബാധിതരായി.

79 പേര്‍ക്ക് രോഗമുക്തി
11 പടിഞ്ഞാറത്തറ സ്വദേശികള്‍,
9 തരിയോട് സ്വദേശികള്‍ ,8 മേപ്പാടി സ്വദേശികള്‍, അമ്പലവയല്‍, നെന്മേനി സ്വദേശികളായ ഏഴുപേര്‍ വീതം, 5 ബത്തേരി സ്വദേശികള്‍ ,നാല് മീനങ്ങാടി സ്വദേശികള്‍, വെള്ളമുണ്ട, എടവക,പിണങ്ങോട്  സ്വദേശികളായ മൂന്നു പേര്‍ വീതം, തവിഞ്ഞാല്‍, മൂപ്പൈനാട്, മാനന്തവാടി, പൂതാടി  സ്വദേശികളായ രണ്ടുപേര്‍ വീതം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പനമരം ,തിരുനെല്ലി ,കല്‍പ്പറ്റ, തൊണ്ടര്‍നാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരും മലപ്പുറം, കോഴിക്കോട്, പാലക്കാട് സ്വദേശികളായ ഓരോരുത്തരും ഒരു കര്‍ണാടക സ്വദേശിയുമാണ്  രോഗം ഭേദമായി ആശുപത്രി വിട്ടത്.

338 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ വെള്ളിയാഴ്ച പുതുതായി നിരീക്ഷണത്തിലായത് 338 പേരാണ്. 262 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3082 പേര്‍. വെള്ളിയാഴ്ച വന്ന 94 പേര്‍ ഉള്‍പ്പെടെ 573 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1350 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 71621 സാമ്പിളുകളില്‍
67040 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 64616 നെഗറ്റീവും 2424 പോസിറ്റീവുമാണ്.