ഇന്ന് ആലപ്പുഴ ജില്ലയിൽ 219 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും ആറുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 210 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വിദേശത്തുനിന്നും എത്തിയ രണ്ട് കായംകുളം സ്വദേശികൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ചെങ്ങന്നൂർ, ചെന്നിത്തല, കായംകുളം സ്വദേശികൾ, ജോലിസംബന്ധമായി അരൂർ എത്തിയ മൂന്നുപേർ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആലപ്പുഴ 13 ,അമ്പലപ്പുഴ 11, ആര്യാട് 3 , അരൂക്കുറ്റി ഒന്ന്, ഭരണിക്കാവ് 8. ബുധനൂർ ഒന്ന്, ചമ്പക്കുളം ഒന്ന് , ചേർത്തല രണ്ട് , ചേർത്തല തെക്ക് 18 , ചെങ്ങന്നൂർ രണ്ട് , ചെറിയനാട് 4 , ചെട്ടികുളങ്ങര 3, ചെന്നിത്തല ഒന്ന്, ചെട്ടിക്കാട് 3, എഴുപുന്ന 6, എടത്വ 1, എരമല്ലിക്കര രണ്ട് , ഹരിപ്പാട് 5, കോടംതുരുത്ത് ഒന്ന്, കാവാലം ഒന്ന്, കായംകുളം 21, കഞ്ഞിക്കുഴി 11, കരുവാറ്റ ഒന്ന്, കുമാരപുരം ഒന്ന്, മണ്ണഞ്ചേരി 3, മാന്നാർ ഒന്ന്, മുട്ടാർ ഒന്ന്, മാരാരിക്കുളം രണ്ട് , മാവേലിക്കര 10, നീലംപേരൂർ 5, നൂറനാട് 3 , പട്ടണക്കാട് 2 , പത്തിയൂർ 15, പുറക്കാട് 10, പുളിങ്കുന്ന് 1, പള്ളിപ്പുറം 2, പാണാവള്ളി ഒന്ന് ,പാലമേൽ 4, താമരക്കുളം 5 , തഴക്കര 2 , തൃക്കുന്നപ്പുഴ രണ്ട്, തൈക്കാട്ടുശ്ശേരി 6, തുറവൂർ 2, തകഴി 1, തണ്ണീർമുക്കം 3, വെളിയനാട് ഒന്ന്, വെണ്മണി 2, വയലാർ 5.

202 പേരുടെ പരിശോധനാഫലം നെഗറ്റീവായി.ആകെ 7080പേർ രോഗമുക്തരായി .2806പേർ ചികിത്സയിലുണ്ട് .