പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച 16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
1) ഹൈദരാബാദില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (24).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
2) പൂഴിക്കാട് സ്വദേശിനി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
3) തുമ്പമണ്‍ സ്വദേശി (28). സമ്പര്‍ക്കം
4) പന്തളം സ്വദേശി (73). സമ്പര്‍ക്കം
5) അട്ടച്ചാക്കല്‍ സ്വദേശി (1). സമ്പര്‍ക്കം
6) തെങ്ങുംകാവ് സ്വദേശിനി (24). സമ്പര്‍ക്കം
7) തുമ്പമണ്‍ സ്വദേശിനി (61). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
8) അടൂര്‍ സ്വദേശി (53). സമ്പര്‍ക്കം
9) അടൂര്‍ സ്വദേശി (56). സമ്പര്‍ക്കം
10) അമ്മകണ്ടകര സ്വദേശി (48). സമ്പര്‍ക്കം
11) കൊന്നമംഗലം സ്വദേശിനി (24). സമ്പര്‍ക്കം
12) കൊന്നമംഗലം സ്വദേശിനി (26). സമ്പര്‍ക്കം
13) കൊന്നമംഗലം സ്വദേശിനി (59). സമ്പര്‍ക്കം
14) കൊന്നമംഗലം സ്വദേശി (60). സമ്പര്‍ക്കം
15) വടക്കടത്തുകാവ് സ്വദേശി (52). സമ്പര്‍ക്കം
16) കുമ്പഴ സ്വദേശി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 5852 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3983 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 38 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ജില്ലയില്‍ തിങ്കളാഴ്ച 115 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4619 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1192 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1156 പേര്‍ ജില്ലയിലും, 36 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 183 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 138 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍  66 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 128 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 187 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 131 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 56 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 74 പേരും ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 197 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 60 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 1220 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 15 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 12706 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2106 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2606 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിങ്കളാഴ്ച തിരിച്ചെത്തിയ 119 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 132 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 17418 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 66574, 842, 67416.
2 ട്രൂനാറ്റ് പരിശോധന 2012, 33, 2045.
3 സി.ബി.നാറ്റ് പരിശോധന 56, 0, 56.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 29807, 813, 30620.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 98934, 1688, 100622.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് തിങ്കളാഴ്ച
650 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.1643 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.65 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.54 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 47 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി തിങ്കളാഴ്ച
1582 കോളുകള്‍ നടത്തുകയും, ഒന്‍പതു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.