പൊതുവിതരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍ എഫ്.സി.ഐ ഗോഡൗണുകള്‍ എന്നിവയില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഉപയോഗിച്ച ഭക്ഷ്യ എണ്ണകള്‍ ശേഖരിച്ച് ബയോഡീസല്‍ ഉല്‍പാദനം പോലുള്ള ഭക്ഷ്യേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമായി ബന്ധപെട്ട് ജില്ലയില്‍ രണ്ട് ഏജന്‍സിക്കളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സുരക്ഷിത ഭക്ഷണവും ആരോഗ്യകരമായ ഭക്ഷണരീതികളുമായി ബന്ധപ്പെട്ട  ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനമാകുമ്പോള്‍ തുടങ്ങുമെന്നും അറിയിച്ചു. ജില്ലയിലെ ഈ വര്‍ഷത്തെ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.

നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസന്‍,  ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍.കൃഷ്ണന്‍, അസി. പ്രിന്‍സിപല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ മിനി ജോര്‍ജ്, വനിതാശിശു വികസന ജില്ലാ ഓഫീസര്‍ പി.  മീര, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍ , ജില്ലാ സപ്ലേ ഓഫിസര്‍ കെ. അജിത് കുമാര്‍, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ.ഗൗരീഷ്, ഭക്ഷ്യസുരക്ഷാ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഒ.പി നന്ദകിഷോര്‍ , ഭക്ഷ്യസുരക്ഷാ സീനിയര്‍ ക്ലാര്‍ക് എം.തങ്കരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.