· 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
· 61 പേര്‍ രോഗമുക്തി നേടി
വയനാട് ജില്ലയില്‍ ചൊവ്വാഴ്ച 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 61 പേര്‍ രോഗമുക്തി നേടി. കല്‍പ്പറ്റ വനിതാ സെല്ലിലെ ഒരു വനിത പോലീസ്  ഓഫീസര്‍ക്കുള്‍പ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും 2 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2715 ആയി. 2060 പേര്‍ രോഗമുക്തരായി. നിലവില്‍ 640 പേരാണ് ചികിത്സയിലുള്ളത്.
*സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍-*
തിരുനെല്ലി  സ്വദേശികള്‍ – 15, പുല്‍പ്പള്ളി  സ്വദേശികള്‍ – 8 , മീനങ്ങാടി സ്വദേശികള്‍ – 7 , എടവക, നൂല്‍പ്പുഴ സ്വദേശികള്‍-  6 പേര്‍ വീതം, കണിയാമ്പറ്റ, കല്‍പ്പറ്റ സ്വദേശികള്‍ –  5 പേര്‍ വീതം,  വെള്ളമുണ്ട സ്വദേശികള്‍ – 4, മാനന്തവാടി, തവിഞ്ഞാല്‍ സ്വദേശികള്‍ – മൂന്ന് പേര്‍ വീതം, പനമരം, മേപ്പാടി, അമ്പലവയല്‍, പൂതാടി, മുട്ടില്‍ സ്വദേശികള്‍-  രണ്ടുപേര്‍ വീതം, നെന്മേനി , പൊഴുതന സ്വദേശികളായ ഓരോരുത്തരും കെ.എസ്.ആര്‍ ടി.സി  കണ്ടക്ടറായ ഒരു കൊല്ലം സ്വദേശിയുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിത രായത്. ഒരു മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കര്‍ണാടകയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (31), സെപ്റ്റംബര്‍ 11 ന് ചെന്നൈയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (25),  സെപ്റ്റംബര്‍ 14 ന് മുംബൈയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (48), കര്‍ണാടകയില്‍ നിന്ന് വന്ന  തവിഞ്ഞാല്‍ സ്വദേശി (47), ദുബായില്‍ നിന്ന് വന്ന പുല്‍പ്പള്ളി   സ്വദേശികള്‍ (42, 41) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും  വിദേശത്ത് നിന്നും എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടത്.
*രോഗമുക്തി നേടിയവര്‍-*
തിരുനെല്ലി സ്വദേശികള്‍ – 11 , പുല്‍പ്പള്ളി,  ബത്തേരി ,  എടവക സ്വദേശികള്‍ –  ആറുപേര്‍ വീതം, പനമരം, വെള്ളമുണ്ട സ്വദേശികള്‍ – അഞ്ച് പേര്‍ വീതം, മേപ്പാടി സ്വദേശികള്‍- 4 , തൊണ്ടര്‍നാട് സ്വദേശികള്‍- 3, നെന്മേനി, അമ്പലവയല്‍, തരിയോട്, സ്വദേശികള്‍-  രണ്ടുപേര്‍ വീതം, മീനങ്ങാടി , കല്‍പ്പറ്റ,  തവിഞ്ഞാല്‍, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും രണ്ട് കര്‍ണാടക സ്വദേശികളും മലപ്പുറം, കാസര്‍ഗോഡ്, നീലഗിരി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
*146 പേര്‍ പുതുതായി നിരീക്ഷണത്തില്‍:*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച  പുതുതായി നിരീക്ഷണത്തിലായത് 146 പേരാണ്. 80 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3458 പേര്‍. ചൊവ്വാഴ്ച വന്ന 71 പേര്‍ ഉള്‍പ്പെടെ 657 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ചൊവ്വാഴ്ച
1498 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 76497 സാമ്പിളുകളില്‍ 71523 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 68808 നെഗറ്റീവും 2715 പോസിറ്റീവുമാണ്.