ഇന്ന് ആലപ്പുഴ ജില്ലയിൽ 403 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തുനിന്നും 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 363 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 231 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 7545 പേർ രോഗം മുക്തരായി. 2856 പേർ ചികിത്സയിലുണ്ട്.