ചൊവ്വാഴ്ച ജില്ലയില്‍ 197 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  225 പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4930 പേര്‍
വീടുകളില്‍ 3528  പേരും സ്ഥാപനങ്ങളില്‍ 1202 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4930 പേരാണ്. പുതിയതായി 155  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 902 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 275 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 116 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 193  പേരെ ഡിസ്ചാര്‍ജ് ചെയ്തു.
8711 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 670  പേര്‍ വിദേശത്ത് നിന്നെത്തിയവരും 500 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 6694 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി. നിലവില്‍ 1947 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 846 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പൈവളിഗെ- 2
മധൂര്‍- 9
തൃക്കരിപ്പൂര്‍- 5
പുത്തിഗെ- 1
ബേഡഡുക്ക-3
ചെമ്മനാട്-18
ഉദുമ-13
അജാനൂര്‍-6
പള്ളിക്കര-8
മംഗല്‍പാടി-13
പിലിക്കോട്-2
കാഞ്ഞങ്ങാട്-16
കയ്യൂര്‍ ചീമേനി-1
നീലേശ്വരം-3
കള്ളാര്‍-4
വെസ്റ്റ് എളേരി-2
പുല്ലൂര്‍ പെരിയ-2
കുമ്പള-11
കാസര്‍കോട്-19
മടിക്കൈ-2
ബദിയഡുക്ക-7
പടന്ന-4
മഞ്ചേശ്വരം-2
പനത്തടി-1
മൊഗ്രാല്‍പുത്തൂര്‍-7
ചെങ്കള-31
കുറ്റിക്കോല്‍-1
മുളിയാര്‍-4
 ജില്ലയില്‍ 225 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
 കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാഞ്ഞങ്ങാട്- 15
ചെമ്മനാട്- 20
ഉദുമ-22
കാസര്‍കോട്- 14
പടന്ന- 2
ചെങ്കള- 9
കുറ്റിക്കോല്‍- 2
പുല്ലൂര്‍ പെരിയ- 18
നീലേശ്വരം-5
കോടോംബേളൂര്‍-1
മടിക്കൈ-6
പള്ളിക്കര-10
ബേഡഡുക്ക-5
കുമ്പള-7
ബദിയഡുക്ക-4
പൈവളിഗെ-3
മഞ്ചേശ്വരം-2
ദേലംപാടി-2
മംഗല്‍പാടി-2
മധൂര്‍-8
പുത്തിഗെ-4
ചെറുവത്തൂര്‍-2
അജാനൂര്‍-22
പിലിക്കോട്-15
തൃക്കരിപ്പൂര്‍-2
മുളിയാര്‍-3
ഈസ്റ്റ് എളേരി-2
കാറഡുക്ക-1
കിനാനൂര്‍ കരിന്തളം-2
മൊഗ്രാല്‍പുത്തൂര്‍-5
വലിയപറമ്പ-1
എന്‍മകജെ-3
വെസ്റ്റ് എളേരി-1
കയ്യൂര്‍ ചീമേനി- 3
കള്ളാര്‍-1
ഇതര ജില്ല
കരിവെള്ളൂര്‍-1