സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു.
1,01,731 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം ചൊവ്വാഴ്ച നെഗറ്റീവ് ആയതോടെയാണ് ഇതുവരെയുള്ള രോഗമുക്തി ഒരു ലക്ഷം കടന്നത്.  ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.