ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് സെപ്റ്റംബർ 23ന് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു.


മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം നിർദേശം

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം നിർദേശം നൽകി. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല.
കേരള – കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യാതൊരു കാരണവശാലും കേരള തീരത്തുനിന്നു കടലിൽ പോകാൻ പാടുള്ളതല്ല.


പ്രത്യേക ജാഗ്രത നിർദ്ദേശം

23-09-2020 മുതൽ 24-09-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിൻറെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

23-09-2020 : തെക്ക്-കിഴക്ക് അറബിക്കടൽ, വടക്ക്-കിഴക്ക് അറബിക്കടൽ, തെക്ക് ഗുജറാത്ത് തീരം, മഹാരാഷ്ട്ര തീരം, അതിനോട് ചേർന്നുള്ള മധ്യ -കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

(KSEOC_KSDMA_IMD)
(പുറപ്പെടുവിച്ച സമയം :1 PM 23-09-2020)