സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് അപേക്ഷിക്കാം.

അപേക്ഷാഫോമിന്റെ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭിക്കും.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30.  സ്‌കൂൾ അധികൃതർ ഒക്‌ടോബർ 15 നകം www.egrantz.kerala.gov.in പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തണം.