തൃശ്ശൂർ:  പോര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെ നാല് പ്രദേശങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 4.40 ലക്ഷം രൂപ ചെലവഴിച്ചാണ് പോര്‍ക്കുളം സെന്റര്‍, മങ്ങാട് സെന്റര്‍, അക്കിക്കാവ് ജംഗ്ഷന്‍, അകത്തിയൂര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്.

ലൈറ്റുകളുടെ സ്ഥാപനോദ്ഘാടനം കേരള കലാമണ്ഡലം നിര്‍വാഹകസമിതി അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ എം നാരായണന്‍, പഞ്ചായത്തംഗങ്ങളായ ജിഷ ശശി, കെ.അജീഷ്, രഞ്ജിത്ത്, അംബിക മണിയന്‍ എന്നിവര്‍ പങ്കെടുത്തു.