തൃശ്ശൂർ: മാള ഗ്രാമപഞ്ചായത്തില്‍‌ വഴിയോരങ്ങളിൽ സമ്പൂർണ  എൽ ഇ ഡി വഴി വിളക്കുകൾ സ്ഥാപിക്കുന്ന ഗ്രാമദീപം പദ്ധതിക്ക് തുടക്കം. പഞ്ചായത്തിന്‍റെ  2020 -21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ സ്നേഹഗിരി മുതൽ കുഴിക്കാട്ടുശ്ശേരി വരെയുള്ള സംസ്ഥാനപാതയിലെ ലൈറ്റുകൾ  എൽഇഡി ആക്കും. ഗ്രാമപഞ്ചായത്തിലെ വഴി വിളക്കുകൾ  എൽഇഡി ബൾബ് ആക്കുന്നതോടു കൂടി വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും വൈദ്യുതി തുകയിൽ നിന്നും വൻ ലാഭം നേടാനും കഴിയും.
പഞ്ചായത്ത്‌ പ്രസിഡന്‍റ് ശോഭ സുഭാഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ഗൗരി ദാമോദരൻ  അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ്, പഞ്ചായത്തംഗം അമ്പിളി തിലകൻ, യൂത്ത് കോർഡിനേറ്റർ അഭിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.