എറണാകുളം : സംസ്‌ഥാനത്തു കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു ആറ് മാസം പിന്നിടുമ്പോൾ ജില്ലയിലെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 205552
പരിശോധനകൾ ആണ് ജില്ലയിൽ ആകെ നടത്തിയത്.

ആകെ നടത്തിയ പരിശോധനകളിൽ 105827 എണ്ണം സർക്കാർ മേഖലയിലും 99725 എണ്ണം സ്വകാര്യ മേഖലയിലുമാണ്. ആർ. ടി. പി. സി. ആർ, ആന്റിജൻ, ട്രൂ നാറ്റ്, സി. ബി. നാറ്റ് പരിശോധനകൾ ഉൾപ്പടെയാണിത്.

സർക്കാർ, സ്വകാര്യ ലാബുകളിലും ആശുപത്രികളിലുമായി ശരാശരി 4000 പരിശോധനകൾ ആണ് ജില്ലയിൽ പ്രതിദിനം നടത്തുന്നത്. ഓണക്കാലത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.