• മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ 17 ന് ഉദ്ഘാടനം ചെയ്യും
 കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് മേള മാര്‍ച്ച് 16 മുതല്‍ 18 വരെ അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും. ഓര്‍ക്കിഡ് മേളയുടെ ഉദ്ഘാടനവും വയനാട് പ്രത്യേക കാര്‍ഷിക മേഖലാ പ്രഖ്യാപനവും  മാര്‍ച്ച് 17 ന് രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.ഐ ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തും. ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര ഓര്‍ക്കിഡ് മേള സംഘടിപ്പിക്കുന്നത്. ഓര്‍ക്കിഡ് ശില്‍പശാല,സെമിനാറുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍, വയനാടിന്റെ പരമ്പരാഗത നെല്‍വിത്തിനങ്ങളെ കുറിച്ചുളള ഡയറക്ടറി പ്രകാശനം, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയവ മേളയില്‍ നടക്കും