തൃശ്ശൂർ: ഒല്ലൂർ എടക്കുന്നി ഡിവിഷനിലെ പനംകുറ്റിച്ചിറ കുളത്തിനു സമീപം സജ്ജമാക്കിയ മിനി പാർക്കിന്റെ  ആദ്യഘട്ട ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. മേയർ  അജിത ജയരാജൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സർക്കാരിന്റെ  അമൃത്  പദ്ധതിയിലുൾപ്പെടുത്തി കോർപ്പറേഷന്റെ സഹകരണത്തോടെയാണ് എടക്കുന്നിയിലെ പകൽ
വീടിനു സമീപം കുട്ടികൾക്കായുള്ള ഈ പാർക്ക് ഒരുക്കിയത്. 73 ലക്ഷം രൂപ ചെലവഴിച്ചാണ് 50 സെൻറ് സ്ഥലത്ത് പാർക്ക് നിർമ്മിച്ചത്. സമയത്തു  മാത്രമാണ് പാർക്കിലേക്ക് പ്രവേശനം.
ഇതോടൊപ്പം സമീപത്തെ വിസ്തൃതമായ കുളവും മോടിപിടിപ്പിക്കും. ജോഗിങ്ങിനായുള്ള നടപ്പാത,  ഫൗണ്ടൻ,  ശൗചാലയങ്ങൾ,  ഇരിപ്പിടങ്ങൾ,  കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ എന്നിവയും  പാർക്കിൽ  സ്ഥാപിക്കും.
ചടങ്ങിൽ ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി,  മുൻ മേയർ അജിത വിജയൻ,  ഡിവിഷൻ കൗൺസിലർ സി പി പോളി, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.