കൊച്ചി: ഗാന്ധിജി മഹാരാജാസിലെത്തിയതിന്റെ 90-#ാ#ം വാര്‍ഷികത്തില്‍ ചമ്പാരന്‍ സത്യാഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് മഹാരാജാസില്‍ നിന്ന് മഹാത്മാവിലേക്ക് എന്ന പേരില്‍ ചമ്പാരന്‍ യാത്ര നടത്തി തിരിച്ചെത്തിയ മഹാരാജാസിലെ ചരിത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ സ്വീകരണം നല്കി.
യാത്രയുമായി ബന്ധപ്പെട്ടുതയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം പ്രൊഫ എം കെ സാനു നിര്‍വഹിച്ചു. ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ പി കെ രവീന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
ചരിത്രവിഭാഗം മേധാവി ഡോ ആര്‍ ശ്രീകുമാര്‍, പ്രൊഫ റീത്താ മാനുവല്‍, ഡോ എല്‍ പി രമ, ഡോ ആര്‍ രാജശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ. വിനോദ്കുമാര്‍ കല്ലോലിയ്ക്കല്‍ നേതൃത്വം നല്കിയ യാത്രയില്‍ പ്രൊഫ സി എം ഷണ്‍മുഖന്‍, ഡോ പി പ്രണീത, പി ടി സലീഹ, വി എന്‍ റിന്‍സില, അപര്‍ണ എം നാഥ്, എ ജെ നിഖില, എന്‍ എസ് സനിത, വി എ അയന, കൃഷ്ണവേണി, മറിയം ബീബി, വിഷ്ണു വിജയന്‍, എം ജ്യോതിഷ്, കെ സായ്കുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് ഡോ. വിനോദ്കുമാര്‍ കല്ലോലിയ്ക്കല്‍ ആണ്. പ്രൊഫ സി എം ഷണ്‍മുഖന്‍ അസി ഡയറക്ടറാണ്. ശ്യാം സ്‌ട്രൈക്ക് ക്യാമറ, സ്‌ക്രിപ്റ്റ് -ഡോ പി പ്രണീത.
ഡോ റീന സാമിന്റെ വരികള്‍ക്ക് പ്രൊഫ സജ്‌ന സുധീര്‍ ഈണം നല്കി മഹാരാജാസ് കോളേജ് മ്യൂസിക് വിഭാഗം വിദ്യാര്‍ത്ഥികള്‍ ആലപിച്ച ഗാനാഞ്ജലി എന്ന യാത്രാഗാന സിഡിയുടെ പ്രകാശനം പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ പ്രകാശനം ചെയ്തിരുന്നു.