തിരുവനന്തപുരം : ജില്ലയിൽ ഇന്ന് 679 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 350 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരൂടെ ഉറവിടം വ്യക്തമല്ല. 15 പേർ വീടുകളിൽ നിരീക്ഷണത്തിലായിരുന്നു. ഒരാൾ അന്യസംസ്ഥാനത്ത് നിന്നും എത്തിയതാണ്.

18 പേരുടെ മരണം കോവിഡ് മൂലമാണെന്ന്സ്ഥി രീകരിച്ചു. മന്നംകുന്ന് സ്വദേശിനി കമലാഭായി(70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന(60), ബാലരാമപുരം സ്വദേശിനി ലീല(75), നലാഞ്ചിറ സ്വദേശി നാരായണൻ(69), പെരുന്താന്നി സ്വദേശി എ.വി കൃഷ്ണൻ(75), ഭഗവതിനട സ്വദേശി ശോഭന(55), പൂവാർ സ്വദേശി നൂർജഹാൻ(53), കല്ലമ്പലം സ്വദേശി രേവമ്മ(59), കൊടങ്ങാവിള സ്വദേശിനി ശകുന്തള(69), മണക്കാട് സ്വദേശിനി തുളസി(53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുൾ സലാം(61), കല്ലറ സ്വദേശിനി ഫാത്തിമ ബീവി(88), വെള്ളനാട് സ്വദേശി ദാമോദരൻ നായർ(72), ശ്രീകാര്യം സ്വദേശി ശരത് ശശിധരൻ(29), ബീമാപള്ളി സ്വദേശി ശ്രീനാഥ്(38), പ്ലാമൂട്ടുകട സ്വദേശി തോമസ്(71), പെരുമ്പഴുതൂർ സ്വദേശി രാജൻ(50), കരമന സ്വദേശി പുരുഷോത്തമൻ(70) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 302 പേർ സ്ത്രീകളും 377 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 68 പേരും 60 വയസിനു മുകളിലുള്ള 125 പേരുമുണ്ട്. ജില്ലയിൽ പുതുതായി 2,861 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,845 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 3,295 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 11,068 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 775 പേർ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കൺട്രോൾ റൂമിൽ 122 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 36 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,170 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.