നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രിയില്‍ പ്ലസ്ടു/ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അവശേഷിക്കുന്ന ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഈ മാസം 19 ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെട്ട രേഖകളും മൂന്ന് പാസ്പോര്‍ട്ട്സൈസ് ഫോട്ടോയും ഫീസിനത്തില്‍ 13190 രൂപയും പി.ടി.എ ഫണ്ടും ഡെബിറ്റ്/ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.polyadmission.org/let സന്ദര്‍ശിക്കുക