എറണാകുളം : തീരദേശ മേഖലയിലെ വീടുകളുടെ നിർമാണത്തിന് ഇളവുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുന്നതിനായി കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ജില്ലാ തല യോഗം ചേർന്നു. 35 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നായി 470 അപേക്ഷകൾ ആണ് ഓൺലൈൻ യോഗത്തിൽ പരിശോധിച്ചത്. അതിൽ 300 എണ്ണം പുതിയ നിർമാണ അനുമതിയുമായി ബന്ധപ്പെട്ടവയായിരുന്നു. ഇളവുകൾ അനുവദിക്കാൻ സാധ്യമായ എല്ലാ അപേക്ഷകളും യോഗത്തിൽ തീർപ്പാക്കി.

ജില്ലാ വികസന കാര്യ കമ്മിഷണർ അഫ്‌സാന പർവിൺ, സീനിയർ ടൗൺ പ്ലാനർ കെ. എൽ ഗോപകുമാർ, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ കെ. വി മാലതി, കേരള തീരദേശ മേഖല വികസന അതോറിറ്റി പ്രതിനിധിയും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ കലയരശൻ, തീരദേശ മേഖല പ്രതിനിധികളായ കെ. ജെ ലീനസ്, കെ. ആർ സുഭാഷ്, എം. എൻ രവികുമാർ, കെ കെ തമ്പി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.