ഭാരതീയ ചികിത്സാ വകുപ്പും പെരുവെമ്പ് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കിഴക്കേത്തറ തൂവശ്ശേരിയില്‍ സ്ത്രീരോഗ ബോധവത്ക്കരണ ക്ലാസ് സ്ത്രൈണം-2018 നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശശികല പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, ഭക്ഷണശീലങ്ങള്‍ എന്നിവയെപ്പറ്റി പെരുവെമ്പ് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ: ജയന്തി വിജയന്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ബാബു അധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.