പ്രളയത്തിന്റെ താണ്ഡവത്തിൽ നിസ്സഹായരായി  കുട്ടനാട്ടിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് ക്യാമ്പിലെത്തി ഉടുപ്പുതുന്നി നൽകി മാതൃകയാവുകയാണ് മായിത്തറ സ്വദേശികളായ മൂന്നു സ്ത്രീകൾ. മായിത്തറ സെന്റ് മൈക്കിൾസ് കോളജിലെ ക്യാമ്പിലാണ് തങ്ങൾ പഠിച്ച തൊഴിൽ കൊണ്ട് കുറച്ചുപേർക്കെങ്കിലും ആശ്വാസം…

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച എല്ലാവിധ ധനസഹായങ്ങളും അർഹരായ എല്ലാവർക്കും ലഭിക്കും. അതിനുവേണ്ടി ദുരിതാശ്വസ ക്യാമ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് നിബന്ധനയില്ല. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ആനുകൂല്യങ്ങൾ…

അവശ്യസാധനങ്ങൾക്ക് വിലകൂട്ടുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ അവശ്യസാധനങ്ങളുടെ വില കൂട്ടുന്നത് നിരോധിച്ച് ജില്ല കളക്ടർ ഉത്തരവായിട്ടുണ്ട്.  ജില്ലയിലുടനീളം മിന്നൽപരിശോധന നടത്തി നടപടിയെടുക്കാൻ മന്ത്രി  നിർദേശിച്ചു.

രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളിൽ നാലുപേരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്തു.  ലേക്ക്‌സ് ആന്റ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ്…

ആലപ്പുഴ:പ്രളയ ദുരിതം തീരുന്നതുവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ  എല്ലാ ഡോക്ടർമാരും മറ്റു ജീവനക്കാരും ജോലിയിൽ ഉണ്ടായിരിക്കണമെന്നും അടിയന്തിരഘട്ടത്തിൽ ഏത് സമയത്തും ആശുപത്രിയിൽ വരണമെന്നും സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കൂടിയ വകുപ്പു മേധാവികളുടെ യോഗം തീരുമാനിച്ചു.…

ആലപ്പുഴ: ജില്ലയിൽ വിവിധ താലൂക്കുകളിലായി നിലവിൽ  500 ക്യാമ്പുകൾ പ്രവർത്തിക്കുന്നു.  30807 കുടുബങ്ങളിലെ 80757 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ചെങ്ങന്നൂരിലെ  ക്യാമ്പുകളുടെ പൂർണ വിവരം ലഭ്യമായിട്ടില്ല. രാത്രിയിലും  രക്ഷാപ്രവർത്തനം  നടക്കുന്നതിനാൽ ക്യാമ്പുകളുടെ എണ്ണം ഇനിയും…

ആലപ്പുഴ: രക്ഷാപ്രവർത്തനത്തിന് എല്ലാവിധ നേതൃത്വവും  നൽകി ജില്ലാ ഭരണകൂടം രംഗത്തുണ്ട്. മുഴുവൻ സമയ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച്  രക്ഷാപ്രവർത്തനത്തിന് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് ഈ ടീം ചെയ്യുന്നത്. ജില്ലാ കളക്ടർ എസ്.സുഹാസ്, …

ആലപ്പുഴ: വ്യാഴാഴ്ച രാത്രിയോടെ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ ചെങ്ങന്നൂരിൽ എത്തി വിവിധ സേനാവിഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. എൻ.ഡി.ആർ.എഫ്,  എ.ടി.ബി.പി.എന്നിവർ രംഗത്തുണ്ട്. കൂടാതെ ഫയർഫോഴ്സ്, കേരളപോലിസ് എന്നിവരെയും രംഗത്തിറക്കിയിട്ടുണ്ട്. ചെങ്ങന്നുരിൽ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിൽ…

ആലപ്പുഴ: കൈനകരിയിലെ വെള്ളത്തിൽ മുങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ,  അഞ്ഞൂറോളം പേരെ ജങ്കാറിൽ കയറ്റിവിട്ടതിന് ശേഷം മടങ്ങവേ മന്ത്രി ടി.എം.തോമസ് ഐസക്കിന്റെ സ്പീട് ബോട്ട് അൽപ്പസമയത്തേക്കെങ്കിലും ജല ആംബുലൻസ് ആയി.  മന്ത്രി സ്പീഡ് ബോട്ടിൽ…

ആലപ്പുഴ:പ്രതികൂല കാലാവസ്ഥയും ആറ്റിലെ ഒഴുക്കും മഴയും മൂലം പ്രതിസന്ധി നേരിട്ട ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച  നേരം പുലർന്നതോടെ ഊർജ്ജിതമായി. കൊടിക്കുന്നിൽ സുരേഷ് എം.പി., സജി ചെറിയാൻ  എം.എൽ.എ,  അഡിഷണൽ ജില്ലാ മജിസ്ട്രേറ്ര്, ദുരന്തനിവാരണ ഡെപ്യൂട്ടികളക്ടർ…