പുതുതലമുറയെ പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ തയാറാക്കുന്ന 'സജ്ജം- സുരക്ഷിതരാവാം, സുരക്ഷിതരാക്കാം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. 16, 17, 23 തീയതികളിലായി ജില്ലയിലെ 14 സി.ഡി.എസുകളില്‍ സംഘടിപ്പിച്ച പരിശീലനങ്ങളില്‍ 671…

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ലക്ഷ്യമിട്ട് ഭാഷാ പഠനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതിയൊരുക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാനസാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഗുഡ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ചേരുന്ന 220 പേര്‍ക്ക് കോഴ്സ് ഫീസ്…

ജില്ലയിലെ ഗവ. ഹോമിയോ ആശുപത്രികളിലേക്ക് ആയുഷ് മിഷന്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത- സി.സി.പി അല്ലെങ്കില്‍ എന്‍.സി.പി, അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രതിമാസ വേതനം 14700 രൂപയായിരിക്കും.…

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി വരെയും പ്രൊഫഷണല്‍, ഡിപ്ലോമ…

ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് കാമ്പയ്നായ മിഷന്‍ ഇന്ദ്രധനുഷ് ആഗസ്റ്റ് ഏഴ് മുതല്‍ ആരംഭിക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0 സംഘടിപ്പിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ…

ഡിജിറ്റല്‍ റീ സര്‍വെ നടക്കുമ്പോള്‍ കൈവശക്കാരുടെ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് റവന്യു, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ജില്ലയിലെ 11 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…

ചതുരംഗപ്പാറ പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസകരമായ നിമിഷമാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം. ഏറെ നാളത്തെ ദുരിതപൂര്‍ണ്ണമായ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ദുര്‍ഘടമായ പാത താണ്ടി ഇനി വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിലേക്ക് പോകേണ്ട…

സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുമ്പോള്‍ കാലങ്ങളായി സ്ഥല പരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം പ്രതിസന്ധി അനുഭവിച്ചിരുന്ന മഞ്ചുമല വില്ലേജ് ഓഫീസിനും ശാപമോക്ഷം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലാണ്…

ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ബാങ്ക് വായ്പാബന്ധിതമായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി പി.എം.എഫ്.എം.ഇ നടപ്പിലാക്കുന്നതിനായി റിസോഴ്‌സ് പേഴ്‌സണായി ജോലി ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ തയാറാക്കുന്നതിനും ബാങ്ക് വായ്പ,…

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കട്ടപ്പന ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പൊതുവിപണിയില്‍ സമീപകാലത്തുണ്ടായ വിലക്കയറ്റത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കട്ടപ്പന…