മലയാളികളുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേ നിർമ്മാണം 2025 ഓടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി മണ്ഡലത്തിലെ പടിക്കൽ വയൽ മുതൽ 28-ാം മൈൽ വരെയുള്ള…

കോടഞ്ചേരി പുലിക്കയത്ത്  ആരംഭിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി പൂവാറംതോട് നടന്ന പട്ടം പറത്തൽ മലനാടിന് ആവേശമായി. വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പട്ടം പറത്തൽ സംഘടിപ്പിച്ചത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…

സംസ്ഥാനത്ത് രണ്ടു വർഷം കൊണ്ട് 68 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് നാടിനു സമർപ്പിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൊയിലാണ്ടി ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ നിർമ്മാണ…

ജല ജീവൻ മിഷൻ പ്രവൃത്തി പുരോഗതി അവലോകന യോഗം സബ് കലക്ടർ വി ചെൽസാസിനിയുടെ അധ്യക്ഷതയിൽ ചേർന്നു. ജൽ ജീവൻ മിഷൻ പ്രകാരം ജില്ലയിൽ ഇതുവരെ 1,00, 553 കുടിവെള്ള കണക്ഷനുകൾ നൽകിയതായി അവലോകന…

തൊഴിൽ തീരം പദ്ധതിയുടെ എലത്തൂർ നിയോജകമണ്ഡല തല സംഘാടക സമിതി രൂപീകരിച്ചു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. തൊഴിൽ തീരം പദ്ധതി തീരദേശ മേഖലയുടെ വളർച്ചക്ക്…

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി…

സംരംഭകമേള ആഗസ്റ്റ് 20 മുതൽ 26വരെ മറൈൻ ഗ്രൗണ്ടിൽ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20 മുതൽ 26വരെ വനിതാ സംരംഭകമേള സംഘടിപ്പിക്കുന്നു. മേളയുടെ വിജയത്തിനായി കലക്ടറേറ്റ്…

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.…

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കുരിക്കത്തൂർ അയ്യപ്പൻകുളത്തിന്റെയും, കണ്ടംകുളത്തിന്റേയും ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഏറ്റവും ആകർഷകമായ രീതിയിൽ കുളങ്ങളുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാൻ നേതൃത്വം…

കാക്കൂരിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതിനായി ജനകീയ സംഘാടക സമിതി രൂപീകരിച്ചു. കാക്കൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.…