ക്ലീന്‍ കോഴഞ്ചേരി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കോഴഞ്ചേരി പഞ്ചായത്ത്. വൃത്തിയും വെടിപ്പുമുള്ള പഞ്ചായത്ത് ആകുന്നതിന് വേണ്ടി ബോധവത്ക്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അടുക്കളയിലെ ജൈവവസ്തുക്കള്‍ വളമാക്കി മാറ്റുന്നതിന് ബയോബിന്നുകള്‍…

പെഡസ്ട്രിയല്‍ ബോട്ടും കുട്ടവഞ്ചിയും ഒരുക്കി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വിനോദസഞ്ചാര മേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മധുരം പുഴ ചാല്‍ വൃത്തിയാക്കാന്‍ പദ്ധതി നടപ്പാക്കും. പെഡസ്ട്രിയല്‍ ബോട്ടും കുട്ടവഞ്ചിയും വാങ്ങാന്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.…

ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ റീടാറിംഗ്, കോണ്‍ക്രീറ്റ്, കലുങ്ക് കെട്ട് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇലന്തൂര്‍ ചന്ത നവീകരിക്കും. ചന്തയില്‍ കെട്ടിടം പുതുക്കി പണിത ശേഷം കച്ചവടത്തിനായി തുറന്നു നല്‍കും. ഇലന്തൂരിലെ വികസന…

നെല്‍കൃഷിയും പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് മുന്നോട്ട്. അഞ്ചു വര്‍ഷം മുമ്പ് മൂന്ന് ഏക്കറില്‍ മാത്രം നെല്‍കൃഷി ഉണ്ടായിരുന്ന മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 160 ഏക്കറോളം പാടത്ത് കൃഷിനടക്കുന്നുണ്ട്. പച്ചക്കറി കൃഷിയിലും മുന്നേറ്റം…

ദേശീയ വായനാദിന മാസാചരണത്തിന്റെ സമാപന സമ്മേളനം തിരുവല്ലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവല്ല ആര്‍ഡിഒ കെ. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ പുസ്തക വായന ഒരു ശീലമാക്കി എടുക്കണമെന്നും…

എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലൈ 20ന് രാവിലെ 10.30ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും.

റാന്നി ഇടമുറി ഗവ.എച്ച്.എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ ഹിന്ദി, സീനിയര്‍ മലയാളം അധ്യാപക തസ്തികകളില്‍ ഓരോ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20ന് രണ്ടിന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍…

പദ്ധതി നിര്‍വഹണത്തില്‍ പത്തനംതിട്ട ജില്ലയില്‍ അയിരൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനത്ത്. പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് സംസാരിക്കുന്നു. കുടിവെള്ളം ജലജീവന്‍ മിഷനില്‍…

പെരുമയ്ക്ക് പേര് കേട്ട നാടാണ് ആറന്മുള. ആറന്മുളയെന്ന പേരിനെ അര്‍ഥവത്താക്കുന്നതാണ് ആറന്മുള കണ്ണാടിയും, വള്ളംകളിയും. ടൂറിസത്തിനും കാര്‍ഷികവൃത്തിക്കും ഒരുപോലെ വിളനിലമായ നാട് കൂടിയാണ് ആറന്മുള. വികസനത്തിനൊപ്പം പൈതൃകസംരക്ഷണത്തിനു കൂടി മുന്‍തൂക്കം നല്‍കി ആറന്മുള ഗ്രാമപഞ്ചായത്ത്…

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി 2022 ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ നിര്‍വഹിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍. ആര്‍.…