3 മെഡിക്കല്‍ കോളേജുകളിലും 7 ആശുപത്രികളിലും വലിയ വികസനം സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…

സംസഥാനത്ത് കോവിഡ് രോഗമുക്തി രണ്ടുലക്ഷം കഴിഞ്ഞു. ഇതുവരെ 2,07,357 പേരാണ് രോഗത്തിൽനിന്ന് മുക്തരായത്. ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇതുവരെ ആകെ 36,76,682 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി…

കോവിഡ് കാലത്ത്  മാനസികാരോഗ്യ സേവനം നല്‍കിയത് 36.46 ലക്ഷം പേര്‍ക്ക് കോവിഡ്19 മഹാമാരിക്കെതിരെ ലോകം ഒന്നാകെ പോരാടുന്ന സമയത്താണ് ഇന്ന് (ഒക്ടോബര്‍ 10) ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. 'എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം,…

ആയുർവേദ സിദ്ധ യുനാനി ഔഷധങ്ങളിൽ ചേർക്കുന്ന അസംസ്‌കൃത ഔഷധങ്ങളുടെ (അങ്ങാടി പച്ചമരുന്നുകൾ) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കാൻ ഡ്രഗ്‌സ് കൺട്രോൾ ആയുർവേദ വിഭാഗം തയ്യാറെടുക്കുന്നു. ഇതിലേക്കായി പൊതുജനങ്ങൾക്കും…

7.5 കോടിയുടെ കാത്ത് ലാബും കാര്‍ഡിയാക് ഐസിയുവും ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈല ടീച്ചര്‍. ധാരാളം മെഡിക്കല്‍ കോളേജുകള്‍…

* മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ കാത്ത് ലാബിന്റേയും 14 കിടക്കകളുള്ള കാർഡിയാക് ഐസിയുവിന്റേയും ഉദ്ഘാടനം ഒക്ടോബർ ആറിന് ഉച്ചയ്ക്ക് 2.30ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ…

23.42 ലക്ഷം രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ ഹോമുകളില്‍ താമസിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയര്‍ത്തുന്നതിനായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച പഴക്കൂട പദ്ധതിയ്ക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ…

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി…

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന…