ബംഗാളി സിനിമയിലെ ഇതിഹാസനായിക മാധബി മുഖര്‍ജി ചലച്ചിത്രമേളയുടെ അതിഥിയായി തിരുവനന്തപുരത്തെത്തി.  സത്യജിത്ത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവരുടെ ആദ്യകാലനായികമാരില്‍ ഒരാളായിരുന്നു മാധബി. രാജ്യാന്തരമേളയുടെ ഉദ്ഘാടനചിത്രത്തിന്റെ പ്രദര്‍ശനവേദിയിലെ മുഖ്യാതിഥിയായിരന്നു അവര്‍. തിരക്കേറിയ ഷൂട്ടിംഗ്…

ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൗകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2007 ലാണ് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി ഫെസ്റ്റിവല്‍ ഓട്ടോ ഏര്‍പ്പെടുത്തുന്നത്. അന്ന് അഞ്ച്…

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ഡിസംബര്‍ 9) നിശാഗന്ധിയുള്‍പ്പെടെ 14 തിയേറ്ററുകളിലായി 68 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏണെസ്റ്റോ അര്‍ഡിറ്റോ, വിര്‍ന മൊളിന എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രം…

കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്‌സവത്തിന് തുടക്കമായി. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയ സായാഹ്‌നത്തില്‍ നിശാഗന്ധിയില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ ദീപം തെളിയിച്ചാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. ചലച്ചിത്ര…

ചൈനീസ് സിനിമയായ കിംഗ് ഓഫ് പെകിങിന് പ്രേക്ഷക പ്രശംസ. സിനിമ പ്രൊജക്ഷനിസ്റ്റായ അച്ഛന്റെയും മകന്റെയും ആത്മബന്ധത്തെയും സര്‍ഗാത്മകതയോടുള്ള താത്പര്യത്തെയും സരളമായി അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. സിനിമയോടുള്ള അച്ഛന്റെ അഭിനിവേശം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് വികസിക്കുന്നു.…

ഡെലിഗേറ്റുകളുടെ സൗകര്യാര്‍ത്ഥം ചലച്ചിത്ര അക്കാദമിക്കുവേണ്ടി സി-ഡിറ്റ് തയാറാക്കിയ  ഐ എഫ്എഫ്‌കെ 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജപതിപ്പുകള്‍ രംഗത്ത്. അക്കാദമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. തങ്ങളുപയോഗിക്കുന്ന ആപ്ലിക്കേഷന്‍ ഇതുതന്നെയാണെന്ന്…

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം 'ദ ഇന്‍സള്‍ട്ട്' പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം വൈകീട്ട്…

രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാറാണ് ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍…

22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിക്കൊണ്ടാണ് ചലച്ചിത്രോത്സവം നടത്തുകയെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുരന്തത്തില്‍…