വൃശ്ചിക മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ 66, 11,07,840 രൂപയുടെ വരവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.എന്‍.വിജയകുമാര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ 39,49, 20,175 രൂപയായിരുന്നു നടവരവ്.…

സന്നിധാനത്ത് തീര്‍ഥാടകര്‍ വിരിവെക്കുന്ന വലിയ നടപ്പന്തല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫയര്‍ഫോഴ്സ് ശുചീകരിച്ചു. ഉച്ചപൂജ കഴിഞ്ഞ് നടയടച്ചതിന് ശേഷമായിരുന്നു വെള്ളം ചീറ്റിയുള്ള ശുചീകരണം. ഇതുമൂലം നടപ്പന്തലിലെ പൊടിശല്യം കുറഞ്ഞതിനാല്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ തീര്‍ഥാടകര്‍ക്ക് വിരിവെക്കാന്‍ കഴിയുന്നു.…

ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടിക്കെട്ടില്‍ സ്വാമി അയ്യപ്പന്  പ്രധാന വഴിപാടായി കൊണ്ടുവരുന്ന അരി  ശേഖരിക്കാന്‍ സന്നിധാനത്തും മാളിക പുറത്തുമായി 12 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  സന്നിധാനത്തും മാളികപുറത്തും ഫ്‌ളൈ ഓവറിന് ഇരുവശത്തും നാല് അരിശേഖരണ കേന്ദ്രങ്ങളുണ്ട്. മഹാ…

ശബരിമലയില്‍ സുരക്ഷാ സന്നാഹം ശക്തമാക്കിയതിന്റെ ഭാഗമായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കേന്ദ്ര-കേരള സേനകള്‍ സംയുക്ത റൂട്ട് മാര്‍ച്ച് നടത്തി. ഇതോടൊപ്പം ബോംബ് ഡിസ്പോസല്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് വ്യാപകമായ പരിശോധനകളും നടത്തി. നാഷനല്‍ ഡിസാസ്റ്റര്‍…

ശബരിമല സന്നിധാനത്ത് സുരക്ഷയുടെ ഭാഗമായി നടപ്പന്തലില്‍ പടി കയറുന്നതിന് മുമ്പായി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് അറിയിച്ചു. ഇതിന് പ്രചാരണം നല്‍കാനായി ഡിജിറ്റല്‍…

ശബരിമല സന്നിധാനത്ത് ശ്രീധര്‍മ്മശാസ്ത ഓഡിറ്റോറിയത്തില്‍ പുരാണ പാരായണ കലാസംഘടനയുടെ ഭാഗവത പാരായണം പതിറ്റാണ്ട് പിന്നിട്ടു. 41 ദിവസം മുടങ്ങാതെയാണ് ഭാഗവത പാരായണം നടപ്പന്തലിനെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ള ഭാഗവത പാരായണം 2004ല്‍ തുടങ്ങിയതാണ്.…

സുരക്ഷയുടെ സന്ദേശങ്ങളും ഭക്തിഗാനങ്ങളും ഇഴചേര്‍ത്ത് സന്നിധാനം ശ്രീധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ അഗ്നിശമന, രക്ഷാസേനയുടെ അര്‍ച്ചന ഭക്തരെ ആകര്‍ഷിച്ചു. 'വിഘ്നേശ്വരാ ജന്‍മനാളികേരം നിന്റെ തൃക്കാല്‍ക്കലുടയ്ക്കുവാന്‍ വന്നൂ...' എന്ന ഭക്തിഗാനത്തോടെയായിരുന്നു തുടക്കം. തുടര്‍ന്ന് തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം…

ശബരിമല തീര്‍ഥാടനകാലം അല്ലലില്ലാതെ മുന്നോട്ടുപോവുന്നതിന് പിന്നില്‍ നിശ്ശബ്ദമായി ജോലി ചെയ്യുന്ന ഒരു പാടുപേരുണ്ട്. അവരില്‍ ഒരു കൂട്ടരാണ് ദേവസ്വം ബോര്‍ഡ് വിജിലന്‍സിന് കീഴിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണ വിഭാഗം. ഈ തീര്‍ഥാടന കാലത്ത് ഇതുവരെ…

ശബരിമല സന്നിധാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഗാനാര്‍ച്ചന. ചൊവ്വാഴ്ച സായം സന്ധ്യയില്‍ ശ്രീ ധര്‍മശാസ്ത ഓഡിറ്റോറിയത്തിലാണ് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേട്ട് എം.പി വിനോദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മലയാളത്തിലെ പ്രശസ്തമായ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചത്. ഡ്യൂട്ടി മജിസ്‌ട്രേട്ടിന്റെ സ്‌പെഷല്‍…

മല കയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തന്‍മാര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഒരു പോലെ ആശ്രയമായി നടപ്പന്തലിന് സമീപത്തെ ഗവ. ഹോമിയോ ഡിസ്പെന്‍സറി. അലര്‍ജി മൂലമുള്ള ചുമ, പനി, കഫക്കെട്ട്, മല കയറുന്നതുമൂലമുള്ള പേശീവലിവ് എന്നിവയ്ക്ക്…