കിണാശ്ശേരി പുത്തലത്ത് ഉസ്മാൻ കോയ ഹാജി റോഡ് നാമകരണ ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കിണാശ്ശേരിയിലെ പൗരപ്രമുഖനായ പുത്തലത്ത് ഉസ്മാൻ കോയ ഹാജിയോടുള്ള സ്മരണാർത്ഥമാണ് റോഡിന് പേര് നൽകിയത്. വാർഡ് കൗൺസിലർ…

സംസ്ഥാനത്ത് പൊതുമരമത്ത് വകുപ്പിന് കീഴിലുള്ള അമ്പത് ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദീർഘകാലം ഈട് നിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള റോഡുകൾ…

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ചാത്തമംഗലം പഞ്ചായത്തില്‍ 7 കോടി രൂപ ചെലവില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡിന്‍റേയും 3 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പാലക്കാടി ഏരിമല റോഡിന്റെ പ്രവൃത്തിയുടേയും ഉദ്ഘാടനം പൊതുമരാമത്ത്…

സംസ്ഥാനതല ഉദ്ഘാടനം14 ന്  സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(സെപ്റ്റംബർ 14) രാവിലെ 10.30ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ…

ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ റോഡുകളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ഇരുവശങ്ങളിലും ഫലവൃക്ഷത്തൈകളും ചെടികളും നടുന്നത്. തൈകൾ നടുന്നതും പരിപാലന ചുമതലയും തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്.…

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ നാല് റോഡുകളുടെ പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.…

ശക്തമായ മഴ സാഹചര്യത്തില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഗതാഗതം തടസപ്പെട്ട റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊച്ചാലുംമൂട്-പന്തളം റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ്, പന്തളം-കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ-കോന്നി…

സംസ്ഥാന-ദേശീയപാതകളിലെ കുഴികൾ ഉടൻ അടക്കാൻ ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ വിവിധ സംസ്ഥാന, ദേശീയ പാതകളിലെ കേടുപാടുകൾ ഒഴിവാക്കാനും അപകടങ്ങൾ കുറക്കാനുമായി ജില്ലാകലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന…

പെരുവയൽ പഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ അംഗീകാരം ലഭിച്ച പള്ളിത്താഴം ചാലിയാർ റോഡ്, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ…

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരുകൂട്ടം ജനങ്ങൾ പണം സ്വരൂപിച്ച് നിർമ്മിച്ച റോഡ് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തലക്കുളത്തൂർ പാവയിൽ കാടിക്കൽ താഴം റോഡാണ് ജനങ്ങൾ നാല് ലക്ഷം രൂപ…